ക്രിസ്‌മസ് ആഘോഷമാക്കാന്‍ കസിന്‍സ്, റിലീസ് 19ന്

കസിന്‍സ്, വൈശാഖ്, മമ്മൂട്ടി, പോക്കിരിരാജ, പൃഥ്വിരാജ്
Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (15:10 IST)
കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് - ഇവരാണ് കസിന്‍സ്. ഇവരുടെ കഥയാണ് കസിന്‍സ് പറയുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ കളര്‍ഫുള്‍ കോമഡിച്ചിത്രത്തിന് 10 കോടി രൂപയാണ് ബജറ്റ്. കോടികള്‍ മുടക്കിയെടുത്ത ഗാനരംഗങ്ങളും വമ്പന്‍ സെറ്റുകളും ഈ ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്. ഡിസംബര്‍ 19ന് ക്രിസ്മസ് റിലീസായാണ് കസിന്‍സ് പ്രദര്‍ശനത്തിനെത്തുന്നത്.

സേതു തിരക്കഥയെഴുതിയ ചിത്രത്തില്‍ വേദികയും നിഷ അഗര്‍വാളുമാണ് നായികമാര്‍. ബാംഗ്ലൂര്‍ പാലസാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 80 കുതിരകളും 600 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുത്ത ഒരു ഗാനരംഗം കസിന്‍സിനുവേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. ഈ ഗാനരംഗത്തിന് മാത്രം ഒരു കോടി രൂപ ചെലവായി.

'കൊലുസു തെന്നി തെന്നി' എന്നു തുടങ്ങുന്ന ഗാനരംഗം ഇതിനകം ഓണ്‍ലൈന്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാല്‍, യാസ്‌നിന്‍, ടിപ്പു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കമാലിനി മുഖര്‍ജിയുടെ ഐറ്റം ഡാന്‍സും ഈ ചിത്രത്തില്‍ ഉണ്ടാകും. വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ഷാജി.

പോപ്കോണ്‍ എന്‍റര്‍ടെയ്‌മെന്‍റ്സും പി ജെ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സും ചേര്‍ന്ന് കസിന്‍സ് വിതരണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :