കാവ്യയ്ക്കിത് പരീക്ഷാകാലം

WEBDUNIA|
PRO
PRO
മലയാളത്തിന്റെ പ്രിയ കാവ്യാമാധനെ പരീക്ഷാ ഹാളില്‍ കണ്ടപ്പോള്‍ എടത്തല അല്‍ അമീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം ആദ്യം അമ്പരന്നുപോയി. തങ്ങള്‍ക്കൊപ്പമിരുന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനാണ് കാവ്യ എത്തിയതെന്ന് അവര്‍ക്ക് പിന്നീടാണ് മനസ്സിലായത്.

കാവ്യയ്ക്കിത് പരീക്ഷാകാലമാണ്. ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, ചൈന ടൌണ്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് തകര്‍ത്ത കാവ്യ പന്ത്രണ്ടം ക്ലാസ് പരീക്ഷ എഴുതുന്ന തിരക്കിലാണിപ്പോള്‍. സിനിമാ തിരക്കിനിടെ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയ കാവ്യ ഇപ്പോള്‍ ഓപ്പണ്‍ സ്കൂള്‍ വഴിയാണ് പരീക്ഷ എഴുതുന്നത്. ഒരു പന്ത്രണ്ടാം ക്ലാസുകാരിക്കുട്ടി കാട്ടുന്ന ഗൌരവത്തോടെ തന്നെയാണ് കാവ്യ പരീക്ഷയെ സമീപിക്കുന്നത്.

വെള്ളിത്തിരയില്‍ പിച്ചവച്ചു തുടങ്ങിയതാണ് കാവ്യയുടെ ബാല്യം. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ എത്തിയ ആ കൊച്ചു പെണ്‍കുട്ടി പിന്നെ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ മലയാളികളുടെ സ്വപ്നനായികയായി ഉദിച്ചുയരുകയായിരുന്നു. അന്ന് കാവ്യ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് സൂപ്പര്‍ഹിറ്റുകളുടെ പെരുമഴക്കാലം തന്നെയാണ് ഈ നടിയെ വരവേറ്റത്.

സിനിമയിലെ തിരക്കുകളും വിവാഹത്തിലെ താളപ്പിഴകളും പാതിവഴിയില്‍ മുടക്കിയ പഠനകാലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കാവ്യയിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :