‘സിനിമയെ കൊല ചെയ്യുന്നത് അവസാനിപ്പിക്കണം’; അന്‍വര്‍ റഷീദിനെ പിന്തുണച്ച് ലിജോ ജോസ് പെല്ലിശ്ശേരി

Last Modified വെള്ളി, 3 ജൂലൈ 2015 (13:51 IST)
പ്രേമത്തിന്റെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് പിന്തുണയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയെ കൊല ചെയ്യുന്നത് അവസാനിക്കണം. സിനിമയുടെ വ്യജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് സിനിമ നിര്‍മ്മിക്കുന്നതിന് പിന്നിലുള്ള പ്രയത്നത്തെക്കൂടി കണക്കിലെടുക്കണം ലിജോ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് പ്രേമത്തിന്റെ മാത്രം പ്രശ്‌നമല്ല. പൈറസിയില്‍ കൊല ചെയ്യപ്പെടുന്നത് ഓരോ കലാസൃഷ്ടിയാണ്. അന്‍വര്‍ റഷീദിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. നേരത്തെ ‘പ്രേമം’ എന്ന
സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമാകുന്നതിനെതിരെ സിനിമാ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച്
സിനിമ സംഘടനകളില്‍ സംവിധായകന്‍ അൻവർ റഷീദ് രാജിവെച്ചിരുന്നു. അന്‍വര്‍ റഷീദിനെ പിന്തുണച്ച്
നിവിന്‍ പോളിയും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :