ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍, മദിരാശി, ജിഞ്ചര്‍ തുടങ്ങി പരാജയങ്ങളുടെ തുടര്‍ക്കഥ തന്നെ സൃഷ്ടിച്ച സംവിധായകന്‍ ഷാജി കൈലാസ് മലയാളത്തില്‍ തല്‍ക്കാലം സിനിമകള്‍ക്ക് അവധി കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം തമിഴില്‍ ഒരു സിനിമ ചെയ്യുന്നതിന്‍റെ തിരക്കിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ‘എന്‍ വഴി തനി വഴി’ എന്നാണ് പേരിട്ടിരിക്കുന്നത്. രജനീകാന്തിന്‍റെ പ്രശസ്തമായ പഞ്ച് ഡയലോഗാണിത് എന്നതാണ് പ്രത്യേകത.
ആര്‍ കെ ആണ് ഈ സിനിമയിലെ നായകന്‍. ഷാജി കൈലാസിന്‍റെ ‘എല്ലാം അവന്‍ സെയല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകനും ആര്‍ കെ ആയിരുന്നു. അബ് തക് ഛപ്പന്‍ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്കാണ് എന്‍ വഴി തനി വഴി എന്നാണ് ലഭിക്കുന്ന വിവരം.
പൂനം കൌറും മീനാക്ഷി ദീക്ഷിതുമാണ് ഈ സിനിമയില്‍ ആര്‍ കെയുടെ നായികമാരാകുന്നത്. കഴിഞ്ഞ ദിവസം ഒരു റഷ്യന്‍ ഡാന്‍സറുടെ നൃത്തരംഗം ഈ സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചു.
റഷ്യന്‍ ഡാന്‍സറായ അറ്റ്‌ലീന കാതറീനയുടെ റോപ് ഡാന്‍സാണ് എന്‍ വഴി തനി വഴിക്കുവേണ്ടി ഷൂട്ട് ചെയ്തത്. അതേസമയം, സുരേഷ്ഗോപിയെ നായകനാക്കി ഒരു മലയാള ചിത്രത്തിനും ഷാജി കൈലാസ് തയ്യാറെടുക്കുകയാണെന്നാണ് സൂചന. എ കെ സാജന്‍ ഈ സിനിമയ്ക്ക് തിരക്കഥയെഴുതുമെന്നും അറിയുന്നു.