അയ്യപ്പസിനിമയില്‍ മംമ്ത, പ്രിയമണി

PROPRO
ഗ്ലാമര്‍ സുന്ദരികളായ പ്രിയമണിക്കും മംമ്‌ത മോഹന്‍ദാസിനും സാക്ഷാല്‍ ശബരിമല ശാസ്‌താവുമായി എന്താണ്‌ ബന്ധമെന്ന്‌ ചോദിക്കരുത്‌. കാരണം ‘ശബരിമല ശ്രീ അയ്യപ്പന്‍’ എന്ന സിനിമയില്‍ ഇവരാണ്‌ നായികമാര്‍.

തമിഴിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്‌ ശശി മോഹന്‍ ആണ്‌. ‘സ്വാമി അയ്യപ്പന്‍’ സീരിയലില്‍ അയ്യപ്പനെ അവതരിപ്പിച്ച കൗശിക്‌ ബാബു ആണ്‌ ശാസ്‌താവിനെ അവതരിപ്പിക്കുന്നത്‌.

തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യമറിയിച്ച സുന്ദരികള്‍ക്ക്‌ ഒന്നിനോടൊന്ന്‌ മികച്ച വേഷമാണ്‌ സിനിമയില്‍ ഉള്ളതെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്‌.

ഏഴു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള അയ്യപ്പ സ്‌തുതിയായിരിക്കും സിനിമയുടെ ഹൈലൈറ്റ്‌ എന്ന്‌ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

WEBDUNIA|
മോഹിനി, തിലകന്‍, ബിജു മേനോന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :