വിഎസ്സിനെ അനുകരിച്ചില്ല:തിലകന്‍

PROPRO
എം എ നിഷാദിന്‍റെ ‘ആയുധം’ എന്ന സിനിമയില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെ അനുകരിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയിട്ടില്ലെന്ന്‌ നടന്‍ തിലകന്‍.

ചിത്രത്തില്‍ മുഖ്യമന്ത്രി മാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തിലകന്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍റെ സംഭാഷണ രീതിയും ശാരീരിക ചലനങ്ങളും മറ്റും അനുകരിക്കുന്നുണ്ട്‌. വി എസുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നു എങ്കില്‍ അത്‌ ബോധവൂര്‍വ്വം ചെയ്‌തതല്ലെന്ന്‌ തിലകന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

വി എസ്‌ അച്യുതാനന്ദനെ താന്‍ മിമിക്രിക്കാരെ പോലെ അനുകരിച്ചില്ലെന്ന്‌ തിലകന്‍ പറഞ്ഞു. “മിമിക്രി എന്ന്‌ പറയുന്നത്‌ ഒരു തരം അപമാനിക്കലാണ്‌, ഞാന്‍ ഒരു നടനാണ്‌. ഞാന്‍ മുഖ്യമന്ത്രിയുടെ വേഷം അവതരിപ്പിച്ചു അത്രേയുള്ളു.”

“മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍റെ ശാരീരിക ചലനങ്ങളും സംഭാഷണവും ശ്രദ്ധിക്കാറുണ്ട്‌. അതുകൊണ്ട്‌ ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രത്യേകതകള്‍ അഭിനയത്തില്‍ വന്നിട്ടുണ്ടാകും. അതൊന്നും ബോധപൂര്‍വ്വം ചെയ്‌തതല്ല.”

WEBDUNIA|
രാഷ്ട്രീയക്കാരന്‍ കൂടിയായ സംവിധായകന്‍ നിഷാദിന്‍റെ മൂന്നാമത്തെ ചിത്രമാണിത്‌. സുരേഷ്‌ ഗോപി നായകനായ ചിത്രം സമകാലീന രാഷ്ട്രീയവുമായി ബന്ധമുള്ള കുറ്റാന്വേഷണ കഥയാണ്‌ പറയുന്നത്‌. ‘പകല്’‍, ‘നഗരം’ എന്നിവയാണ്‌ നിഷാദിന്‍റെ മറ്റു ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :