തിലകന്‍ തിരിച്ചു വരുന്നു

തിലകന്‍
PROPRO
വിവാദങ്ങള്‍ നടന്‍ തിലകന്‍റെ സന്തത സഹചാരിയാണ്‌. സഹനടന്‍ നെടുമുടി വേണുവിനെതിരെ തിലകന്‍ പരസ്യമായി തന്നെ രംഗത്ത്‌ എത്തിയിരുന്നു. തന്നെ സിനിമയില്‍ നിന്ന്‌ പുകച്ച്‌ പുറത്തു ചാടിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു എന്നായിരുന്നു തിലകന്‍റെ ആരോപണം.

ആരോപണങ്ങള്‍ തണുക്കുമ്പോള്‍ തിലകന്‍ വീണ്ടും നായകവേഷത്തില്‍ തിരിച്ചെത്തുന്നു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ നിന്ന്‌ തിലകന്‍ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തപ്പെടുന്നു എന്ന്‌ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ്‌ പ്രധാന വേഷത്തില്‍ തിലകന്‍ എത്തുന്നത്‌.

മിനിസ്‌ക്രീന്‍ സംവിധായകനായ സോഹന്‍ലാല്‍ ഒരുക്കുന്ന ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലാണ്‌ തിലകന്‍ നായകനാകുന്നത്‌. എഴുപത്തിയഞ്ചുകാരനായ സേതുമാധവനെയാണ്‌ തിലകന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്‌. പുതുമുഖം ശില്‌പ ബാലന്‍ ആയിരിക്കും ചിത്രത്തിലെ നായിക.

WEBDUNIA|
തിലകന്‍ നായകതുല്യമായ വേഷത്തില്‍ എത്തുന്ന സുരേഷ്‌ ഗോപി ചിത്രം ‘ആയുധം’ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെ അനുസ്‌മരിപ്പിക്കുന്ന കഥാപാത്രത്തെയാണ്‌ തിലകന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :