അഗ്നിനക്ഷത്രം: വിജയ് - അജിത് ടീം വരുന്നു!

WEBDUNIA|
PRO
PRO
തമിഴകത്തെ താര രാജാക്കന്‍‌മാരായ വിജയ്‌യും അജിത്തും ഒന്നിക്കുന്നതായി സൂചന. മണിരത്നത്തിന്‍റെ ‘അഗ്നിനക്ഷത്രം’ എന്ന തമിഴ് സിനിമയുടെ റീമേക്കിലാണ് ഇളയദളപതിയും തലയും ഒന്നിക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ രണ്ട് താരങ്ങളുടെയും ആരാധകര്‍ ആവേശത്തിലാണ്.

ടി രമേശ് എന്ന നിര്‍മ്മാതാവാണ് അഗ്നിനക്ഷത്രത്തിന്‍റെ തമിഴ് - തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.

തമിഴില്‍ വിജയ്‌യും അജിത്തും ഒന്നിക്കുമ്പോള്‍ തെലുങ്കില്‍ മഹേഷ് ബാബുവും പവന്‍ കല്യാണുമാണ് അഗ്നിനക്ഷത്രത്തിനായി കൂട്ടുചേരുന്നത്. 100 കോടിയോളം ബജറ്റ് വരുന്ന വമ്പന്‍ പ്രൊജക്ടായാണ് ഇത് രൂപപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിരത്നം സംവിധാനം ചെയ്ത അഗ്നിനക്ഷത്രം 1988ലാണ് റിലീസായത്. ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമയായിരുന്നു അത്. പ്രഭുവും കാര്‍ത്തിക്കും അര്‍ദ്ധസഹോദരന്‍‌മാരായി അഭിനയിച്ച സിനിമയില്‍ ഇളയരാജയുടെ മനോഹരമായ ഗാനങ്ങളുണ്ടായിരുന്നു.

ഈ സിനിമ ഘര്‍ഷണ എന്ന പേരില്‍ തമിഴിലേക്ക് ഡബ് ചെയ്തിരുന്നു. വംശ് എന്ന പേരില്‍ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

തമിഴകത്ത് അജിത്തും വിജയ്‌യും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് ഒരു സിനിമ വരുന്നത് തമിഴ് ബോക്സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :