കണ്‍മണിക്കുട്ടി സ്‌കൂളിലേക്ക്, മകളെക്കുറിച്ച് മുക്ത, അമ്മയുടെ ഉറപ്പ് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (10:09 IST)

മകള്‍ ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന സന്തോഷത്തിലാണ് നടി മുക്ത. കണ്‍മണിക്കുട്ടിക്ക് സ്‌കൂളിലേക്ക് പോകുമ്പോള്‍ അവളേക്കാള്‍ അമ്മയ്ക്കാണ് വിഷമം.ഇത്രയും നാള്‍ കൂടെ തന്നെ ഉണ്ടായിരുന്ന മകള്‍ പോകുമ്പോള്‍ വീട്ടിലുള്ള താന്‍ കമ്മുവിനെ മിസ്സ് ചെയ്യും എന്ന് നടി കുറിക്കുന്നു.


'സ്‌കൂളിലെ ആദ്യ ദിനം ആശംസിക്കുന്നു കണ്‍മണിക്കുട്ടി. നീ ശക്തയും ധീരയും മിടുക്കിയുമായ ഒരു പെണ്‍കുട്ടിയാണെന്ന് എനിക്കറിയാം. നിന്റെ ആദ്യ ദിനത്തില്‍ തന്നെ നിങ്ങള്‍ക്ക് വളരെയധികം സുഹൃത്തുക്കളെ ലഭിക്കുമെന്ന് ഉറപ്പാണ്. ഐ ലവ് യു, ഐ മിസ്സ് യു കമ്മു'-കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :