1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nivin Pauly about his collage life

'പഠിച്ചത് എഞ്ചിനീയറിങ്, എന്തിനാ പഠിച്ചതെന്ന് ഇപ്പോഴും ഒരു പിടിത്തവുമില്ല': നിവിൻ പോളി

തമിഴിൽ ബെൻസ് എന്ന ചിത്രമാണ് നിവിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

Nivin Pauly
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് നിവിൻ പോളി. തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങിയ സിനിമകൾ ചെയ്ത് സിനിമയിൽ കത്തി നിന്നിരുന്ന ഒരു സമയമുണ്ടായിരുന്നു നിവിന്. ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് നിവിൻ പോളി. തമിഴിൽ ബെൻസ് എന്ന ചിത്രമാണ് നിവിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിലെ നിവിന്റെ ലുക്ക് പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
 
ഇപ്പോഴിതാ പഠിക്കുന്ന കാലം മുതലുള്ള തന്റെ ഒരാഗ്രഹത്തെക്കുറിച്ച് പറയുകയാണ് നിവിൻ. കൊച്ചിയിലെ കേരള സ്റ്റാർട്ട് അപ് മിഷനിൽ 'ഹാക്‌ജെൻ എഐ 2025' ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നടൻ. എന്തെങ്കിലും ബിസിനസോ സ്റ്റാർട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നുവെന്ന് നിവിൻ പറഞ്ഞു.
 
'ഒരുപാട് വർഷത്തെ ആ​ഗ്രഹമാണ് സ്റ്റാർട്ട് അപ്പിനെ സപ്പോർട്ട് ചെയ്യാൻ എന്തെങ്കിലും ചെയ്യുക എന്നുള്ളത്. കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത കാര്യമാണ്. പക്ഷേ പഠിക്കുന്ന സമയം മുതലുള്ള എന്റെ വലിയ ആ​ഗ്രഹമാണ് ഒരു ബിസിനസ് തുടങ്ങണം, സ്റ്റാർട്ട് അപ്പ് തുടങ്ങണമെന്നൊക്കെ. അതിന്റെ ഒരുപാട് ചർച്ചകളൊക്കെ സുഹൃത്തുക്കളുമായി നടത്തിയിരുന്നു. ചർച്ചകൾ നടന്നത് അല്ലാതെ പ്രാക്ടിക്കൽ ആയി ഒന്നും മുൻപോട്ട് പോയില്ല. ഭാ​ഗ്യം കൊണ്ട് സിനിമയിൽ വന്നു, പിന്നെ സിനിമയിൽ ഫുൾ തിരക്കായി', നിവിൻ പോളി പറഞ്ഞു.  
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് കഴിക്കുന്നുണ്ട്'; അന്ന് കൊല്ലം സുധി പറഞ്ഞത്