മലയാളം അവഹേളിച്ച് വിട്ട നായികയാണവർ, പിന്നീട് അവരുടെ പിന്നാലെ നടന്ന സംവിധായകരെ എനിക്കറിയാം: സുരേഷ് ഗോപി

Suresh Gopi, Suresh Gopi BJP, Thrissur BJP against Suresh Gopi, Suresh Gopi in Thrissur, BJP Suresh Gopi Issue, Suresh Gopi News, സുരേഷ് ഗോപി, ബിജെപി
Suresh Gopi
നിഹാരിക കെ.എസ്| Last Modified ചൊവ്വ, 17 ജൂണ്‍ 2025 (12:54 IST)
തമിഴകത്തിന്റെ പ്രിയ നടിയാണ് സിമ്രാൻ. ഒരുകാലത്ത് സിമ്രാൻ ഉണ്ടാക്കിയ ഓളം ഇന്നും നടിമാർക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ്. ഇപ്പോഴിതാ, മലയാളം സിമ്രനോട് എങ്ങനെയാണ് പെരുമാറിയതെന്ന് പറയുകയാണ് സുരേഷ് ഗോപി. മലയാളത്തിൽനിന്ന് സിമ്രാന് അവഗണന
നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്.

മലയാളത്തിൽ നിന്നും താൻ അവഗണ നേരിട്ടതായി കഴിഞ്ഞ ദിവസം നടി അനുപമ പരമേശ്വരൻ പറഞ്ഞിരുന്നു. പിന്നാലെ അനുപമയ്‌ക്ക് പിന്തുണ നൽകി സംസാരിക്കവെയാണ് സുരേഷ് ഗോപി സിമ്രാന്റെ കാര്യവും പറഞ്ഞത്. മലയാളത്തിൽ താൻ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാൻ അറിയില്ലെന്ന അധിക്ഷേപം നേരിട്ടെന്നും ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയെന്നും അനുപമ പറഞ്ഞിരുന്നു. സിമ്രാൻ, അസിൻ, നയൻ താര ഇവരെല്ലാം മലയാള സിനിമ അവഗണിച്ച നടിമാരാണെന്നും എന്നാൽ അവർ ഇപ്പോൾ ലോകം അറിയുന്ന നടിമാരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതുപോലെ അനുപമയും മാറുമെന്നായിരുന്നു നടൻ പറഞ്ഞത്.

സുരേഷ് ഗോപിയുടെ വാക്കുകൾ:

‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാൻ. ഒരുപാട് നമ്മൾ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തിൽ നായികയായി വരാൻ അവരുടെ പിന്നാലെ നടന്ന വൻ സംവിധായകരെ എനിക്കറിയാം. അസിൻ, നയൻതാര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കർമ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാർഥനയുണ്ട്’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :