ജോഡിയായാൽ സൂര്യയെയും ജ്യോതികയേയും പോലെ, ഒന്നിച്ചുള്ള വർക്കൗട്ട് വീഡിയോ പങ്കുവെച്ച് ജ്യോതിക

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (11:59 IST)
സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ തങ്ങളുടെ ജിം വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെയ്ക്കുന്നത് പതിവാണ്. പലപ്പോഴും ഈ വീഡിയോകള്‍ താരങ്ങളുടെ ഫിറ്റ്‌നസ് കാണിക്കുന്നതിനാല്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് പതിവാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സ്വന്തം വര്‍ക്കൗട്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ള താരമാണ് തെന്നിന്ത്യന്‍ നടിയായ ജ്യോതിക. ഇപ്പോഴിതാ ആരാധകര്‍ക്ക് ഇരട്ടിമധുരമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ സൂര്യയ്‌ക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ഡബിള്‍ സ്വെറ്റ്, ഡബിള്‍ ഫണ്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കപ്പിള്‍ ഗോള്‍സ് എന്നാണ് പലരും വീഡിയോക്ക് കീഴില്‍ കമന്റ് ചെയ്തിരുക്കുന്നത്. നിലവില്‍ അഭിനയത്തില്‍ സജീവമാണ് ഇരുതാരങ്ങളും. ജ്യോതിക അടുത്തിടെ അഭിനയിച്ച ബോളിവുഡ് സിനിമയായ ശെയ്ത്താന്‍ ബോളിവുഡില്‍ മികച്ച വിജയമാണ് നേടിയത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. ബോളിവുഡ് താരം ദിഷ പഠാണിയാണ് സിനിമയിലെ നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :