അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (19:49 IST)
മലയാള സിനിമയില്‍ മാസ് മസാല സിനിമകള്‍ ഒട്ടെറെ വന്നിട്ടുണ്ടെങ്കിലും മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ എടുത്തുകാണിക്കാവുന്ന ആക്ഷന്‍ ചിത്രങ്ങള്‍ വന്നത് അടുത്തകാലം മുതലാണ്. തല്ലുമാല എന്ന ടൊവിനോ ചിത്രം ഇത്തരത്തില്‍ മലയാളത്തിന് പുറത്തും വലിയ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മറ്റൊരു ടൊവിനോ സിനിമ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്.
ഐഡന്റിറ്റി എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഫോറന്‍സിക് എന്ന ടൊവിനോ സിനിമ ഒരുക്കിയ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. റേസ് 2,നന്നാക്കു പ്രേമതോ തുടങ്ങിയ സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ യാനിക് ബെന്നാണ് ഐഡന്റിറ്റിയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. തൃഷയാണ് ഐഡന്റിറ്റിയില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.