അക്ഷയ് കുമാര്‍ രാഷ്ട്രീയത്തിലേക്ക്? നടന്റെ മറുപടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ജൂലൈ 2022 (14:49 IST)
അക്ഷയ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യം ആരാധകരുടെ മനസ്സിലും ഉണ്ട്. ഇതിനെല്ലാം താരം തന്നെ മറുപടി നല്‍കി.ഹിനുജസ് ആന്‍ഡ് ബോളിവുഡ് എന്ന പുസ്തക പ്രകാശന ചടങ്ങ് ലണ്ടനില്‍ വച്ച് നടന്നിരുന്നു. ഇതിനിടെ നടനോട് രാഷ്ട്രീയത്തില്‍ ചേരുന്ന ചോദ്യവും ഉയര്‍ന്നുവന്നു.
നടന് വ്യക്തമായ ഉത്തരമുണ്ട്.

സിനിമയിലൂടെ മാത്രമേ താന്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുള്ളൂവെന്നായിരുന്നു അക്ഷയ് മറുപടിയായി പറഞ്ഞത്.

ഒരു അഭിനേതാവെന്ന നിലയില്‍ സിനിമ ചെയ്യുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും സിനിമയില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും അക്ഷയ് കുമാര്‍ പറയുന്നു.150 സിനിമകളുടെ ഭാഗമായിട്ടുണ്ട്.എന്നാല്‍ എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തത് രക്ഷാബന്ധന്‍ ആണെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :