Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

പലരും ആശംസകൾ അറിയിച്ചെങ്കിലും ആരാധകർ കാത്തിരുന്നത് തൃഷയുടെ വിഷ് വരാൻ ആയിരുന്നു. അതിനൊരു കാരണവുമുണ്ട്.

നിഹാരിക കെ.എസ്| Last Updated: തിങ്കള്‍, 23 ജൂണ്‍ 2025 (13:21 IST)
കഴിഞ്ഞ ദിവസമായിരുന്നു നടൻ വിജയുടെ 51ാം പിറന്നാൾ ദിനം. നിരവധി പേരാണ് വിജയ്ക്ക് ആശംസകൾ അറിയിച്ചത്. ആരാധകർ മാത്രമല്ല മലയാള താരങ്ങൾ മുതൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിജയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. പലരും ആശംസകൾ അറിയിച്ചെങ്കിലും ആരാധകർ കാത്തിരുന്നത് തൃഷയുടെ വിഷ് വരാൻ ആയിരുന്നു. അതിനൊരു കാരണവുമുണ്ട്.

കഴിഞ്ഞ കുറച്ച് വർഷമായി കോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന ഗോസിപ്പുകളിൽ ഒന്നാണ് തൃഷയും വിജയ്‍യും പ്രണയത്തിലാണെന്നത്. വർഷങ്ങൾക്ക് മുൻപ് ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. കുരുവി ആയിരുന്നു ഒടുവിൽ ഒരുമിച്ചഭിനയിച്ച സിനിമ. ആ സമയം, ഇരുവരെയും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചതോടെയാണ് ഇനിയൊരു സിനിമ ഒരുമിച്ച് ചെയ്യേണ്ടന്ന തീരുമാനം ഇവരെടുത്തത്. അതേസമയം, വിജയ്‌യുടെ ഭാര്യ സംഗീതയുടെ ആവശ്യപ്രകാരമാണ് ഇവർ പരസ്പരം ഒരുമിച്ച് സിനിമ ചെയ്യാതിരുന്നതെന്നും പ്രചരിച്ചിരുന്നു.

പിന്നീട്, 96 എന്ന സിനിമയിലൂടെ തൃഷ തമിഴിൽ തന്റെ തിരിച്ചുവരവ് അറിയിച്ചു. പൊന്നിയൻ സെൽവൻ നടിക്ക് പഴയ സ്റ്റാർഡം തിരിച്ചുനൽകി. ഇതിനിടെ, വിജയുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ടുവന്നു. സംഗീതയുടെ വിലക്ക് മറികടന്ന് വിജയ് തൃഷയ്‌ക്കൊപ്പം സിനിമ ചെയ്‌തെന്നും, ലിപ് ലോക്ക് സീനുകളിൽ ഉൾപ്പെടെ അഭിനയിച്ചെന്നുമൊക്കെ ഗോസിപ്പുകൾ വന്നു. നിലവിൽ സംഗീത വിദേശത്താണ്. വിജയുമായി അകന്നുവെന്നാണ് നടനോടടുത്ത വൃത്തങ്ങൾ പറയുന്നത്.

എന്നിരുന്നാലും വിജയുടെ പിറന്നാളിന് തൃഷ ആശംസ അറിയിക്കില്ലേ എന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നു. അതിന് കാരണം, അടുത്തിടെ നടി വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്നതായിരുന്നു. കീർത്തി സുരേഷിന്റെ വിവാഹത്തിന് പ്രൈവറ്റ് ജെറ്റിൽ തൃഷ വിജയ്‌ക്കൊപ്പമായിരുന്നു പങ്കെടുക്കാനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തൃഷ അഭിനയം ഉപേക്ഷിച്ച് വിജയ്‌ക്കൊപ്പം രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും പ്രചാരണമുണ്ടായി. തൃഷയാണ് സംഗീതയുടെ ദാമ്പത്യജീവിതം തകർത്തതെന്നടക്കമുള്ള പ്രചാരണം ശക്തമായ സമയത്തായിരുന്നു തൃഷ വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തത്.

ഇതോടെയായിരുന്നു നടി വിജയ്ക്ക് പിറന്നാൾ ആശംസ അറിയിക്കില്ലേ എന്ന് ആരാധകർ ആശങ്ക അറിയിച്ചത്. 'ഹാപ്പി ബർത്ത്‍ഡേ ബെസ്റ്റസ്റ്റ്' എന്നാണ് തൃഷ പിറന്നാൾ ആശംസയായി ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്. തൃഷയുടെ പെറ്റ് ഡോഗ് ഇസ്സിയെ എടുത്തുകൊണ്ട് വിജയ് ഇരിക്കുന്ന ഫോട്ടോയാണ് തൃഷ പങ്കുവെച്ചത്. വിജയ്ക്ക് സമീപത്ത് തൃഷയുമുണ്ട്. ഫെബ്രുവരി 2-ന് ആണ് തൃഷ ഇസിയെ ദത്തെടുത്തത്. തന്റെ വാലെന്റൈൻ എന്നാണ് തൃഷ ഇസിയെ വിശേഷിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :