1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Noorin sherif says she has issues with priya varrier

എനിക്കും പ്രിയയ്ക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു: നൂറിന്റെ തുറന്നു പറച്ചിൽ

നൂറിനും പ്രിയയ്ക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു

Noorin Sherif
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ, നൂറിന് ഷെരീഫ് എന്നീ നായികമാരെ മലയാളത്തിന് ലഭിച്ചത്. ഈ സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിനെ ആയിരുന്നു. എന്നാൽ പ്രിയാ വാര്യരുടെ കണ്ണിറുക്കൽ സീൻ വൈറലായതിനു പിന്നാലെ നൂറിനെ മാറ്റി പ്രിയയെ നായികയാകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഇതിനെ ചൊല്ലി നൂറിനും പ്രിയയ്ക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
 
ഇപ്പോഴിതാ തങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നവെന്ന് തുറന്നുപറയുകയാണ് നൂറിൻ. ആ പ്രായത്തിൽ അത്രയേ പക്വത ഉണ്ടായിരുന്നുള്ളുവെന്നും പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ തങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നുള്ളുവെന്നും നൂറിൻ പറഞ്ഞു. അന്നേ പരസ്പരം പറഞ്ഞു തീർത്തിരുന്നേൽ നല്ല ഒരുപാട് മൊമെന്റുകൾ ചിലപ്പോൾ കിട്ടിയേനെയെന്നും നൂറിൻ കൂട്ടിച്ചേർത്തു, ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'എനിക്കും പ്രിയയ്ക്കും ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അതൊക്കെ നടന്നത് വർഷങ്ങൾക്ക് മുൻപാണ്. അന്ന് ഞങ്ങൾക്ക് പതിനെട്ടോ, പത്തൊമ്പത്തോ വയസ് ആണ്. ഞങ്ങളുടെ ചിന്തകൾക്കും അത്രയേ പക്വത ഉണ്ടായിരുന്നുള്ളു. നമ്മൾ ഓരോ കാര്യത്തെയും നോക്കി കാണുന്നതും അപ്രോച്ച് ചെയ്യുന്നതും കുട്ടിത്തത്തോടെയാണ്. ആ സമയത്ത് പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് ചിന്തിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല.
 
എന്റെ മനസിൽ എന്ത് തോന്നിയാലും അത് പെട്ടെന്ന് പുറത്തേക്ക് വരും. അന്നത്തെ സംഭവങ്ങൾ ഇപ്പോൾ കാണുമ്പോൾ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കാറുണ്ട്. അത് വേണമായിരുന്നോ എന്നൊക്കെ ഞാൻ ആലോചിക്കും. പിന്നെ ഇപ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലലോ. സോഷ്യൽ മീഡിയ ആയത് കൊണ്ട് എത്ര കഴിഞ്ഞാലും അതൊക്കെ അവിടെ തന്നെയുണ്ടാകും.
 
പിന്നീട് ഞാനും പ്രിയയും കാണുകയും സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഒന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് അറിഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി, കാരണം അത്രയും നല്ല സമയം ഞങ്ങൾ വെറുതെ കളഞ്ഞു. അന്നേ പരസ്പരം പറഞ്ഞു തീർത്തിരുന്നേൽ നല്ല ഒരുപാട് മൊമെന്റുകൾ ചിലപ്പോൾ കിട്ടിയേനെ. ഇപ്പോൾ ഞാനും പ്രിയയും നല്ലൊരു ഇക്വേഷനിൽ പോകുന്നുണ്ട്,' നൂറിൻ പറഞ്ഞു.
അടുത്ത ലേഖനം
Sitaare Zameen Par Box Office Collection Report: വെറും നാല് ദിവസം കൊണ്ട് 100 കോടി; വിജയത്തിലേക്ക് കുതിച്ച് ആമിർ ഖാന്റെ സിത്താരെ സമീൻ പർ