1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. White not yellow! Saniya Babu New Photoshoot from Bangalore

മഞ്ഞയല്ല വെള്ള! ബാംഗ്ലൂരില്‍ നിന്നും സാനിയ ബാബു, പുത്തന്‍ ഫോട്ടോഷൂട്ട്

Saniya Babu
Saniya Babu
19 വയസ്സുള്ള സാനിയ ബാബു സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയുടെ ലോകത്ത് ആക്ടീവാണ്. നിരന്തരം ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുള്ള യുവനടി ഇപ്പോള്‍ ബാംഗ്ലൂരിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ താര സുന്ദരി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്ന് പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സാനിയ ബാബു
 
അടുത്തിടെ കൊച്ചി ബീച്ചിന് സമീപമായിരുന്നു നടി പത്തൊമ്പതാം ജന്മദിനം ആഘോഷിച്ചത്. താന്‍ ഉയരം കുറഞ്ഞ ആളായിരിക്കാം പക്ഷേ താന്‍ ഇപ്പോഴും നിങ്ങളുടെ വലിയ സുന്ദരിയാണെന്നാണ് ജന്മദിന ആശംസകള്‍ സ്വയം നേര്‍ന്നുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. 
തൃശ്ശൂര്‍ സ്വദേശിനിയായ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.
 സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
 
 
 
അടുത്ത ലേഖനം
നിങ്ങളൊരു രത്നമാണ്, എന്നും കൂടെയുള്ളതിന് നന്ദി, ഗോപി സുന്ദറിനെ പറ്റി കുറിപ്പുമായി താര നായർ