സുരേഷ് ഗോപിയുടെ അടുത്ത റിലീസ് ഏത് ? നടന്റെ വരാനിരിക്കുന്ന സിനിമകള്‍

Suresh gopi, BJP
Suresh gopi
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (11:33 IST)
സുരേഷ് ഗോപിയുടെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇനി വരാനിരിക്കുന്നതും പ്രതീക്ഷകള്‍ നല്‍കുന്ന സിനിമകള്‍ തന്നെ. നടന്റെ അടുത്ത റിലീസ് ഏതാകും എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

നടന്റെ 257-മത്തെ ചിത്രമായ വരാഹം വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും. വിഷ്ണുവിന്റെ അവതാരമാണ് വരാഹം. സസ്‌പെന്‍സ് ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്.സുരേഷ് ഗോപിക്കൊപ്പം തമിഴ് സിനിമയിലെ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. വമ്പന്‍ ബജറ്റില്‍ ആണ് സിനിമ ഒരുങ്ങുന്നത്.കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ സംവിധാനം ചെയ്ത സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നവ്യാനായര്‍,പ്രാചി തുടങ്ങിയ താരനിര അണിനിരക്കുന്നു.

വക്കീല്‍ വേഷമണിഞ്ഞ് വീണ്ടും കോടതിയിലേക്ക് സുരേഷ് ഗോപി.'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' (JSK) റിലീസിന് ഒരുങ്ങുകയാണ്.
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവും സിനിമയിലുണ്ട്.
അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :