ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം,സല്‍മാന്‍ ഖാന്റെയും ഷാരൂഖ്ഖാന്റെയും റെക്കോര്‍ഡ് തുക മറികടന്ന് ഈ തെന്നിന്ത്യന്‍ നടന്‍

salman khan hrithik roshan Shah Rukh Khan
salman khan hrithik roshan Shah Rukh Khan
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (09:18 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ആരാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. നിങ്ങള്‍ക്കും അറിയാവുന്ന ഒരു തെന്നിന്ത്യന്‍ നടനാണ് അത്. സല്‍മാന്‍ ഖാന്റെയും ഷാരൂഖ്ഖാന്റെയും റെക്കോര്‍ഡ് തുക മറികടന്ന് മുന്നിലുള്ളത് നടന്‍ യാഷ് ആണ്. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമായി ഈ കെജിഎഫ് താരം മാറിക്കഴിഞ്ഞു.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിതീഷ് ദിവാരി സംവിധാനം ചെയ്യുന്ന രാമായണയില്‍ അഭിനയിക്കാനായി നടന്‍ വാങ്ങുന്നത് 200 കോടിയാണ്. അതായത് പത്താന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഷാരൂഖ് വാങ്ങിയതിനെക്കാളും മുകളിലാണ് ഈ തുക. ഷാരൂഖ് വാങ്ങിയത് 120 കോടിയായിരുന്നു. സല്‍മാന്റെ പ്രതിഫലം 100 കോടിയോളമാണ്.


അക്ഷയ് കുമാര്‍ 150 കോടി ഒരു സിനിമയ്ക്ക് വേണ്ടി ചോദിക്കാറുണ്ട്. രാമായണത്തില്‍ രാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രണ്‍ബീര്‍ കപൂര്‍ ആണ്. സീതയായി സായി പല്ലവി വേഷമിടുന്നു.സണ്ണി ഡിയോള്‍, ലാറ ദത്ത തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :