'നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവര്‍ക്കൊപ്പം ഞാന്‍ മുന്നോട്ട് പോകും';സുരേഷ് ഗോപിയ്ക്ക് ആശംസയുമായി അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (09:13 IST)
മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റു. കേന്ദ്രമന്ത്രിസഭയില്‍ മലയാളി സാന്നിധ്യമായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും. ഇപ്പോഴിതാ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ഗോപിക്ക് ആശംസകളുമായി സംവിധായകന്‍ അഖില്‍ മാരാര്‍.

അഖില്‍ മാരാരിന്റെ വാക്കുകളിലേക്ക്

പൊരുതി നേടിയ വിജയവുമായി മലയാളത്തിന്റെ സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് ഒരുപാട് സന്തോഷവും അഭിമാനവും...

സുരേഷ് ഗോപി ജയിക്കും എന്ന് പലയിടത്തും ആവര്‍ത്തിച്ചു പറഞ്ഞ എനിക്ക് എന്റെ സുഹൃത്തുക്കളും മാധ്യമ സുഹൃത്തുക്കളും തന്ന ഉപദേശം റിസള്‍ട് വരുമ്പോള്‍ അളിയനും എയറില്‍ കയറും...
മനുഷ്യനെ മനസിലാക്കാന്‍ വൈകിയാണെങ്കിലും മലയാളിക്ക് കഴിയും
എന്ന ഉറച്ച ബോധ്യവും കര്‍മം സത്യത്തിനു നിരക്കുന്നതാണെങ്കില്‍ അതിന് ഈശ്വരന്‍ ഫലം നല്‍കും എന്ന വിശ്വാസവും ആണ് ബിജെപിയുടെ വര്‍ഗീയ നയങ്ങളില്‍ എതിരഭിപ്രായം രേഖപെടുത്തുമ്പോഴും സുരേഷ് ഗോപി ജയിക്കും എന്ന് ഉറച്ചു പറയാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം..

ഇത്രയും തിരക്കിനിടയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ചു...7 മിനിറ്റൊളം എന്നോട് സംസാരിച്ചു... എല്ലാം അറിയുന്നുണ്ടായിരുന്നു എന്നും മനഃപൂര്‍വം ആണ് അഖിലിനെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ വിളിക്കാതിരുന്നതെന്നും എന്നിലൂടെ നിങ്ങള്‍ക്കാര്‍ക്കും ഒരു നഷ്ടവും ഉണ്ടാകരുത് അത്രയേറെ എന്റെ കുടുംബത്തെ ഉള്‍പ്പെടെ പലരും ദ്രോഹിച്ചു എന്നദ്ധേഹം പറഞ്ഞപ്പോള്‍ എനിക്കത് പൂര്‍ണമായും മനസിലായി... രാഷ്ട്രീയ നിലപാട് തുറന്ന് പറയുന്ന എന്നെ ചില പരിപാടികളില്‍ നിന്ന് ഒഴിവാക്കിയത് എനിക്ക് അറിയാം... എന്നോട് അടുപ്പമുള്ളവരെ പോലും ഭീഷണിപ്പെടുത്തി ചില സിനിമ പ്രൊജക്റ്റുകള്‍ മുടക്കിയതും എനിക്കറിയാം.. എനിക്ക് അഡ്വാന്‍സ് തന്നവര്‍ അല്ലെങ്കില്‍ സിനിമ ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ ചിലര്‍ പിന്നീട് മെസ്സേജിന് റിപ്ലെ അയയ്ക്കാത്തതിന്റെ കാരണം എനിക്കറിയാം..നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവര്‍ക്കൊപ്പം ഞാന്‍ മുന്നോട്ട് പോകും എന്നതാണ് എന്റെ നിലപാട്.. എന്നോട് അടുപ്പമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളവര്‍ എന്നോടൊപ്പം ഫോട്ടോ എടുക്കുമ്പോള്‍ ഞാന്‍ തമാശയ്ക്കു പറയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തെ നോക്കിക്കോ.. അവര്‍ പറയും അഖിലിനെ ഞങ്ങള്‍ക്ക് അറിയാം..

നരേന്ദ്ര മോദിക്കോപ്പമുള്ള ഒരു ചിത്രം പുറത്ത് വന്ന ശേഷം സുരേഷ് ഗോപി എന്ന മനുഷ്യനെ ഏത് രീതിയില്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നദ്ധേഹം എന്നോട് പറഞ്ഞപ്പോള്‍ ഞാനും ഓര്‍ത്തു സമാനമാണല്ലോ സുരേഷ് ഗോപിക്കൊപ്പം ഉള്ള എന്റെ ചിത്രത്തിന് ശേഷം എനിക്കെതിരെ ഉള്ളില്‍ കളിച്ച കളികള്‍..

യുദ്ധത്തിന് പോലും ധര്‍മം ഉണ്ടെന്നിരിക്കെ അതിരുവിട്ട ആക്ഷേപങ്ങള്‍ കൊണ്ടും പരിഹാസം കൊണ്ടും വേട്ടയാടപ്പെട്ട ഒരുവന്റെ വിജയത്തെ ഞാന്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു..

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :