അനുബന്ധ വാര്‍ത്തകള്‍
- കലാമൂല്യമുള്ള ഒരു സീരിയലുമില്ലെന്ന് ജൂറി, സ്ത്രീകളെയും കുട്ടികളെയും മോശമാക്കി ചിത്രീകരിക്കുന്നുവെന്ന് വിമർശനം
- സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
- ഞാൻ ബിജെപി അനുഭാവിയാണ്, പാർട്ടി അവസരം തന്നാൽ മത്സരിക്കും: സീരിയൽ താരം വിവേക് ഗോപൻ
- വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു; കസ്റ്റംസ് ഡയറക്ടർക്കെതിരെ പീഡന പരാതിയുമായി സീരിയൽ നടി
- നീതിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്യുസിസി
സ്ത്രീവിരുദ്ധതയുടെ പേരിൽ സീരിയലുകൾക്ക് അവാർഡ് വേണ്ടെന്ന് വെച്ച തീരുമാനം ചരിത്രപരമെന്ന് ഡബ്ല്യുസിസി
സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമെന്ന് ഡബ്ല്യുസിസി. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സംഘടന വ്യക്തമാക്കിയത്. ധീരമായ തീരുമാനം എടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാരിനും അഭിനന്ദനങ്ങളും സംഘടന അറിയിച്ചു.
ഡബ്ല്യു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
29ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖാപിച്ചപ്പോൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിൻ്റെ പേരിൽ മികച്ച സീരിയൽ അവാർഡുകൾ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേർക്കുന്നു . ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അർഹമായ ബഹുമതികളോടെ അംഗീകാരം നൽകിയ സർക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങൾ.ഇത്തരം ആർജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തിൽ വലിയ തിരുത്തലുകൾക്ക് തുടക്കം കുറിക്കുന്നത്.
വൻമൂലധനത്തിൻ്റെ അകമ്പടിയും അധികാരവുമുണ്ടെങ്കിൽ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരിൽ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാർഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയിൽ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെൻസർഷിപ്പല്ല , മറിച്ച് പണത്തിൻ്റെയും അധികാരത്തിൻ്റെയും ബലത്തിൽ എന്തുമാകാം എന്ന സാംസ്കാരിക മലിനീകരണത്തിന് തടയിടലാണ്. അതിൻ്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.