അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ച് ദീപിക പദുകോണ്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ജനുവരി 2024 (15:08 IST)
ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട താര ദമ്പതികളാണ് രണ്‍വീര്‍ സിങ്ങും

ദീപിക പദുകോണും. ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായി മാറിയത് സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ആയിരുന്നു ഇരുവരും വിവാഹിതരായത്. സന്തോഷകരമായ അഞ്ചുവര്‍ഷ ദാമ്പത്യം പൂര്‍ത്തിയാക്കിയ താര ദമ്പതിമാരോട് എപ്പോഴാണ് ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് അതിഥിയെ സ്വാഗതം ചെയ്യുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ദീപിക.

സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നാണ് ദീപിക മറുപടിയായി പറഞ്ഞത്. തന്നെ മാതാപിതാക്കള്‍ വളര്‍ത്തിയത് പോലെ കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

'തീര്‍ച്ചയായും, രണ്‍വീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങള്‍ സ്വന്തം കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്' എന്നാണ് ദീപിക പറഞ്ഞത്. എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുള്ള ആളുകള്‍, അവര്‍ ഇപ്പോള്‍ കാണുമ്പോഴും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് പറയാറുണ്ട്. ഞാന്‍ വളര്‍ന്നുവന്ന രീതിയുടെ ഗുണമാണ് അത്. എന്റെ കുടുംബമാണ് അതിന് കാരണം, രണ്‍വീറും ഞാനും ഞങ്ങളുടെ കുട്ടികളിലും അതേ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു'-ദീപിക പറഞ്ഞു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :