കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 4 ജനുവരി 2024 (11:22 IST)
ഉണ്ണി മുകുന്ദന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇനി നടന്റെ വരാനിരിക്കുന്നത് ഒരു തമിഴ് ചിത്രമാണ്.വിടുതലൈക്ക് ശേഷം സംവിധായകന്‍ വെട്രിമാരന്‍ തിരക്കഥയൊരുക്കിയ ചിത്രം ഉടന്‍ തിയറ്ററുകളിലേക്ക് എത്തും.സൂരിക്കൊപ്പം പ്രധാന വേഷത്തിലാണ് ഉണ്ണിയെത്തുക എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ശശികുമാറും സിനിമയിലുണ്ട്.
കരുടന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.എതിര്‍ നീച്ചല്‍, കൊടി, കാക്കി സട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ദുരൈ സെന്തില്‍കുമാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മധുരൈ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് ലഭിക്കുന്ന വിവരം.
യുവന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്കായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കഴിഞ്ഞ ജന്മദിനം ഈ സിനിമയുടെ സെറ്റില്‍ ആയിരുന്നു ആഘോഷിച്ചത്.രാത്രിയായിരുന്നു ഉണ്ണിക്കായി സഹപ്രവര്‍ത്തകര്‍ സര്‍പ്രൈസ് ഒരുക്കിയത്. വലിയൊരു പൂമാല ഇട്ടാണ് ഉണ്ണിയോടുള്ള സ്‌നേഹം അവര്‍ പ്രകടിപ്പിച്ചത്. വലിയൊരു കേക്കും അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചു. ആശംസകള്‍ എഴുതിയ വമ്പന്‍ കട്ട് ഔട്ട് അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കിയിരുന്നു. എന്തായാലും ഉണ്ണിമുകുന്ദന്റെ തമിഴ് ചിത്രം കാണാനായി കാത്തിരിക്കുകയാണ് ആരാധകരും.