ആരാടാ പറഞ്ഞേ വൃഷഭ ഉപേക്ഷിച്ചെന്ന്, പുതിയ അപ്ഡേറ്റുമായി സംവിധായകൻ

Vrishabha, Mohanlal
അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (14:56 IST)
Vrishabha, Mohanlal
മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ വൃഷഭ ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങള്‍ തള്ളി കന്നഡ സംവിധായകനായ നന്ദകിഷോര്‍. ഫാന്റസി ആക്ഷന്‍ ഡ്രാമയായി എത്തുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമയായ വൃഷഭ ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെനാളായി സിനിമയെ പറ്റിയുള്ള അപ്‌ഡേറ്റുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ചിത്രം ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ നന്ദകിഷോര്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദകിഷോര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ ചിത്രീകരണം അമ്പത് ശതമാനം ചിത്രീകരിച്ചതായും വിഎഫ്എക്‌സിന് വലിയ പ്രാധാന്യമുള്ളതാകും സിനിമയെന്ന് നന്ദകിഷോര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :