മഴ,റിലീസ് മാറ്റി ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍'നും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജൂലൈ 2023 (10:24 IST)
ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍'നും റിലീസ് മാറ്റി. ജൂലൈ 28ന് സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ മഴ കനക്കും
എന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വെള്ളിയാഴ്ചത്തെ റിലീസില്‍ നിന്ന് മാറാന്‍ തീരുമാനിച്ചത്. കേരളത്തിന് പുറത്ത് ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
2 മണിക്കൂറും 17 മിനിറ്റുമുള്ള സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :