National Film Awards: മികച്ച നടി അപര്‍ണ ബാലമുരളി? മികച്ച നടനുള്ള പട്ടികയില്‍ സൂര്യയും

രേണുക വേണു| Last Modified വെള്ളി, 22 ജൂലൈ 2022 (08:17 IST)

National Film Awards 2022: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് നാലിന് പ്രഖ്യാപിക്കും. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

മികച്ച നടനുള്ള അവസാന പട്ടികയില്‍ സൂപ്പര്‍താരം സൂര്യയെ പരിഗണിക്കുന്നുണ്ട്. സുരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനമാണ് സൂര്യയെ മികച്ച നടനുള്ള പട്ടികയില്‍ ഇടംപിടിക്കാന്‍ സഹായിച്ചത്. മികച്ച നടിക്കുള്ള മത്സരത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് ഒന്നാം സ്ഥാനത്ത്. സുരറൈ പോട്ര് എന്ന ചിത്രത്തിലെ തന്നെ അഭിനയമാണ് അപര്‍ണയെ മികച്ച നടിക്കുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്.

അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രം ആയേക്കും. ഈ ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ മികച്ച സഹനടനുള്ള അവാര്‍ഡിനായി പരിഗണിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :