വീണ്ടും കാക്കി അണിഞ്ഞ് വിശാല്‍, 'ലത്തി' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 മെയ് 2022 (15:11 IST)

നടന്‍ വിശാലിന്റെ പുതിയ ചിത്രമാണ് 'ലത്തി'.നവാഗത സംവിധായകന്‍ എ വിനോദ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.


വിശാല്‍ വീണ്ടും കാക്കി അണിയുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 12 ന് ലാത്തി പ്രദര്‍ശനത്തിനെത്തും.പ്രഭു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാലിന്റെ പോലീസ് കഥാപാത്രത്തിന് എസ് മുരുകാനന്ദം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.


സുനൈനയാണ് നായികയായി എത്തുന്നത്.സംഗീതം സാം സിഎസും ഛായാഗ്രഹണം എം ബാലസുബ്രഹ്മണ്യം നിര്‍വ്വഹിക്കുന്നു. പൊന്‍ പാര്‍ത്ഥിപന്‍ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :