'മിന്നല്‍ മുരളി' നടി സ്നേഹ ബാബു വിവാഹിതയായി, വരന്‍ 'കരിക്ക്' കുടുംബത്തില്‍ നിന്ന് !

Sneha Babu
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ജനുവരി 2024 (10:32 IST)
Sneha Babu
നടി സ്‌നേഹ ബാബു വിവാഹിതയായി. കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ താരത്തിന് വരനും കരിക്ക് കുടുംബത്തില്‍ നിന്നുതന്നെയാണ്. ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് വരന്‍. കരിക്ക് ടീമിന്റെ 'സാമര്‍ഥ്യ ശാസ്ത്രം'എന്ന സീരിയസിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത് അഖിലാണ്.സൂപ്പര്‍ ശരണ്യ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളിലും സ്‌നേഹ ബാബു അഭിനയിച്ചിട്ടുണ്ട്.

വിവാഹ ചടങ്ങുകളില്‍ കരിക്ക് ടീം അംഗങ്ങള്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് ആശംസകളും അവര്‍ നേരുന്നു.അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര തുടങ്ങിയ കരിക്ക് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
ആദ്യരാത്രി, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.മുംബൈയിലെ ഗോരെഗാവിയില്‍ ജനിച്ച താരം ഗ്രേസി-ബാബു ദമ്പതികളുടെ മകളാണ്. പഠനം പൂര്‍ത്തിയാക്കിയതും മുംബൈയില്‍ ആയിരുന്നു. ടിക് ടോക് വീഡിയോകളിലൂടെയാണ് സ്‌നേഹ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :