അഭിമാനം കൊണ്ട നിമിഷം,35 വര്‍ഷങ്ങള്‍ക്കു മുമ്പ് നായര്‍ സാബില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോള്‍ നടന്നത്, മുകേഷ് ഓര്‍ക്കുന്നു

Mukesh M mammootty
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ജനുവരി 2024 (11:58 IST)
Mukesh M mammootty
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദി കളര്‍ ആക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. ആരാധകരുടെ ഇഷ്ടപ്രകാരം ഷര്‍ട്ടും മുണ്ടും ധരിച്ചാണ് താരം എത്തിയത്. നേരത്തെ പരിപാടിയില്‍ പങ്കെടുക്കാനായി ഷര്‍ട്ടും പാന്റും കൂളിംഗ് ഗ്ലാസും ഒക്കെ സെറ്റാക്കി വെച്ചെങ്കിലും ആരാധകരുടെ ഒരു വീഡിയോ കാണാനിടയായെന്നും അതിനാലാണ് ഈ വേഷത്തില്‍ നിങ്ങളുടെ മുന്നിലേക്ക് എത്തിയതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. അതുപോലെതന്നെ എംഎല്‍എയും നടനുമായ മുകേഷ് അവതാരകന്റെ വേഷത്തില്‍ ആയിരുന്നു സമാപന വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥലം എംഎല്‍എ കൂടിയായ മുകേഷ്, മമ്മൂട്ടിയെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നതിന് മുമ്പ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'കടലിനെയും മമ്മൂട്ടിയെയും നോക്കിനിന്നാല്‍ ബോറടിക്കില്ലെന്ന് പണ്ട് ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. കടലിനും എനര്‍ജിയാണ്, മമ്മൂട്ടിക്കും എനര്‍ജിയാണ്. നായര്‍ സാബില്‍ അഭിനയിക്കാന്‍ ഞങ്ങള്‍ കാശ്മീര്‍ പോയപ്പോള്‍ അദ്ദേഹം ഓഫീസറും ഞങ്ങള്‍ കമാന്‍ഡോകളുമായിരുന്നു. രാവിലെ ഞങ്ങളെ പരേഡ് ചെയ്യിപ്പിക്കുകയും എക്‌സര്‍സൈസ് ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ അവിടത്തെ ശരിക്കുള്ള ഒരു ബ്രിഗേഡിയര്‍ സ്വകാര്യം പറഞ്ഞു, 'ഞങ്ങളുടെ റെജിമെന്റില്‍ നിങ്ങളെപ്പോലെ സുമുഖനായ, എനര്‍ജറ്റിക്കായിട്ടുള്ള, ശബ്ദഗാംഭീര്യമുള്ള ഒരു ഓഫീസര്‍ ഇല്ലെ'ന്ന്. മലയാളിയെന്നനിലയില്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനെന്നനിലയില്‍ അഭിമാനംകൊണ്ട നിമിഷങ്ങളായിരുന്നു അത്.',-ഇത്രയും പറഞ്ഞു കൊണ്ടാണ് മമ്മൂട്ടിയെ പ്രസംഗിക്കാന്‍ വേദിയിലേക്ക് മുകേഷ് ക്ഷണിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :