കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:12 IST)
ബുധനാഴ്ച.... വിജയദശമി ദിവസം... മാധവ് ഞങ്ങളോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നുവെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. പൂജവെപ്പ് ദിവസമായ ഇന്നലെ മാധവിന്റെ ഇഷ്ടഗായകനായ ജയചന്ദ്രന്‍ ചേട്ടന്‍ വീട്ടില്‍ വന്നിരുന്നുവെന്നും അവനിവിടെയൊക്കെ ഉണ്ടെന്നു പറഞ്ഞ് അദ്ദേഹം പാട്ടു പാടിയപ്പോള്‍ കണ്ണു നിറഞ്ഞു പോയെന്ന് സംവിധായകന്‍ കുറിപ്പില്‍ പറയുന്നു.
വിനോദിന്റെ വാക്കുകളിലേക്ക്
ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കുന്ന നിമിഷങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട്... അങ്ങിനെ ഉള്ള ദിവസങ്ങള്‍ ആയിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമിയും, അമ്മയും വീട്ടില്‍ വന്നിരുന്ന ദിവസങ്ങള്‍. സേതു ഇയ്യാള്‍ ആണ് ആദ്യം എന്റെ വീട്ടിലേക്കു കൊണ്ടുവരുന്നത്. പിന്നീട് പലപ്പോഴും വന്നിരുന്നു. എന്റെ മകന്‍ മാധവ് പാട്ടുകളുടെ ലോകത്തു ജീവിച്ചിരുന്ന ഒരു കുട്ടിയായിരുന്നു... ക്ലാസ്സില്‍ പോയി വന്നാല്‍ രാത്രി വൈകിയും പാട്ടുകളുടെ ലോകത്താണ്. ഇത് സ്വാമിയേ ഒരുപാടു ഇഷ്ടപ്പെടുത്തിയിട്ടുണ്ടാവും... പിന്നീട് എപ്പോള്‍ വീട്ടില്‍ വന്നാലും അവനു വേണ്ടി കുറെ പാട്ടുകള്‍ വീടിന്റെ പൂമുഖത്തിരുന്നു പാടും...മാധവ് സ്‌നേഹത്തോടെ മുന്നിലിരുന്നു പാട്ടുകള്‍ കേള്‍ക്കുന്നത്, നമുക്ക് കാണാന്‍ തന്നെ ഒരു രസമാണ്. ബുധനാഴ്ച.... വിജയദശമി ദിവസം... മാധവ് ഞങ്ങളോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു... പൂജവെപ്പ് ദിവസമായ ഇന്നലെ മാധവിന്റെ ഇഷ്ടഗായകനായ ജയചന്ദ്രന്‍ ചേട്ടന്‍ വീട്ടില്‍ വന്നിരുന്നു.. എന്റെ മാധവും, സ്വാമിയും കൂടിയുള്ള ഫോട്ടോ കുറെ സമയം നോക്കിയിരുന്നു... പിന്നെ അവനിവിടെയൊക്കെ ഉണ്ടെന്നു പറഞ്ഞു, പാട്ടുകള്‍ പാടി... കണ്ണ് നിറഞ്ഞു ഞങ്ങള്‍ നിന്നു. ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ നല്‍കിയ ജയേട്ടന് മാധവ് നല്‍കുന്ന ഓര്‍മ്മകള്‍, അവന്‍ മുന്നിലുണ്ടെന്ന് പറഞ്ഞു പാടിയ ജയേട്ടന്‍... മാധവിന്റെ ഓര്‍മ്മകള്‍ക്ക് അടുത്ത ബുധനാഴ്ച ഒരു വര്‍ഷം തികയുന്നു വിനോദ് ഗുരുവായൂര്‍