കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 ജനുവരി 2022 (16:50 IST)
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞന്‍ സന്തോഷ് നാരായണന്‍ മലയാളസിനിമയിലേക്ക് എത്തുന്നു. ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങള്‍ ചെയ്ത സതീഷ് ആണ് വിനയന്‍ ചിത്രത്തിന് സൗണ്ട് ഇഫക്ട്‌സ് ചെയ്യുന്നത്
വിനയന്റെ വാക്കുകളിലേക്ക്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു...ഏറെ പ്രിയങ്കരനായ എം ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കിയ മനോഹരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നതാണ്...ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത അറിയിക്കുന്നു... തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞന്‍ സന്തോഷ് നാരായണന്‍പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ബാക്ഗ്രൗണ്ട് സ്‌കോറിംഗ് ചെയ്യുന്ന... സന്തോഷ് നാരായണന്‍ മലയാളത്തില്‍ ആദ്യമായി എത്തുന്ന ചിത്രമാണിത്...ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങള്‍ ചെയ്ത സതീഷ് ആണ് സൗണ്ട് ഇഫക്ട്‌സ് ചെയ്യുന്നത്..ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസോടെ സിജുവില്‍സണ്‍ എന്ന യുവനടന്‍ മലയാളസിനിമയുടെ മൂല്യവത്താര്‍ന്ന താര പദവിയിലേക്ക് ഉയരും എന്ന് എന്റെ എളിയ മനസ്സു പറയുന്നു..എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥന ഉണ്ടാകുമല്ലോ...