1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vinayakan apologized to society

നഗ്നതാ പ്രദർശനവും അസഭ്യം പറച്ചിലും; മാപ്പ് പറഞ്ഞ് വിനായകൻ

Vinayakan apologized to society
നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും വിവാദമായതോടെ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടൻ വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് വിനായകൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.
 
വിനായകൻ ഫ്ളാറ്റിൻ്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിൻ്റേയും  വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. 
 
ഫ്ളാറ്റിൻ്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടൻ അവിടെ കിടന്നും അസഭ്യം പറയുന്നുണ്ട്.  
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Dominic and the Ladies Purse: 'പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവന്‍'; മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും