വിനയ് ഫോര്‍ട്ടിന്റെ ആ വൈറല്‍ ലുക്ക് ഈ സിനിമയ്ക്ക് വേണ്ടി, പെരുമാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Perumani, Vinay fort
അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ഏപ്രില്‍ 2024 (17:04 IST)
Perumani, Vinay fort
ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ അപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിനയ് ഫോര്‍ട്ട്,സണ്ണി വെയ്ന്‍ ,ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കഥയാണ് പറയുന്നത്. ദീപ തോമസ്,രാധിക രാധാകൃഷ്ണന്‍,നവാസ് വള്ളിക്കുന്ന്,വിജിലേഷ് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.

സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ വിനയ് ഫോര്‍ട്ടിന്റെ ലുക്ക് വൈറലായിരുന്നു. നിവിന്‍ പോളി നായകനായ ബോസ് എന്ന സിനിമയുടെ പ്രചാരണത്തില്‍ വിനയ് ഫോര്‍ട്ട് പങ്കെടുത്തത് പെരുമാനിയുടെ ലുക്കിലായിരുന്നു. സിനിമാ പ്രമോഷനില്‍ ഈ ലുക്ക് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :