ഇത് നമ്മുടെ വിമല രാമൻ തന്നെയല്ലെ, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് താരം

അഭിറാം മനോഹർ| Last Modified വെള്ളി, 12 മെയ് 2023 (22:11 IST)
പ്രണയകാലം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ് വിമല രാമൻ. മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം നിരവധി സിനിമകളിൽ ഭാഗമായെങ്കിലും വിമല അഭിനയിച്ച പല സിനിമകളും പരാജയമായിരുന്നു. മലയാളത്തിൽ ഭാഗ്യമില്ലാത്ത നായിക എന്ന വിശേഷണവും ഒരു സമയത്ത് വിമലയ്ക്കുണ്ടായിരുന്നു. എന്നാൽ മോഹൻലാൽ ചിത്രമായ ഒപ്പത്തിലൂടെ ഈ ചീത്തപ്പേര് മാറ്റിയെടുക്കാൻ താരത്തിനായി.

നാൽപ്പത്തൊയൊന്ന് കാരിയായ വിമല ഇപ്പോഴും തൻ്റെ പഴയലുക്ക് വിട്ടുകൊടുത്തിട്ടില്ല. ഇതിനിടെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പൊൾ വൈറലായിരിക്കുന്നത്. കറുപ്പ് ഡ്രെസിൽ ഗ്ലാമറസ് ലുക്കിലാണ് വിമലയുടെ ചിത്രങ്ങൾ. മലയാളത്തിൽ ശാലീന സുന്ദരിയായി എത്തിയിട്ടുള്ള താരം തന്നെയാണോ ഇതെന്നാണ് ആരാധകർ വിമലയുടെ ചിത്രത്തിന് താഴെ ആശ്ചര്യം പ്രകടിപ്പിക്കുന്നത്. ഫോട്ടോ പങ്കുവെച്ച് നിമിഷനേരത്തിനുള്ളിലാണ് ചിത്രം വൈറലായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :