എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാവില്ല, നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം: വിജയ് ബാബു

രേണുക വേണു| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (18:53 IST)

സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി നടന്‍ വിജയ് ബാബു. ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം എന്ന കുറിപ്പോടെ വിജയ് ബാബു രംഗത്തെത്തിയിരിക്കുന്നത്.

'എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാവില്ല. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് എന്ത് തരത്തിലുള്ള പ്രകോപനമുണ്ടായാലും ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശം അനുസരിച്ച് പ്രതികരിക്കാനില്ല. അന്വേഷണത്തോട് നൂറ് ശതമാനം സഹകരിക്കും. എല്ലാറ്റിന്റേയും അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ,' വിജയ് ബാബു കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :