അനുബന്ധ വാര്‍ത്തകള്‍
- അമ്മ ക്ലബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെബി ഗണേഷ് കുമാര്‍
- അമ്മ ക്ലബല്ല, വിജയ് ബാബു രാജിവെയ്ക്കണം: ഇടവേള ബാബു മാപ്പ് പറയണമെന്ന് ഗണേഷ് കുമാർ
- തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു, കൂട്ടം പുതിയ പിള്ളേര് സിനിമയില്‍ സെറ്റായി,നിര്‍മ്മാതാകള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക:ഒമര്‍ ലുലു
- ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ഉളള ഒരേയൊരു താരം,ജയ്ലറില്‍ അഭിനയിക്കാന്‍ രജനി വാങ്ങുന്നത്
- 'ഇടിമിന്നലിന് കാതോര്‍ത്ത് കഴിയുന്നവരുടെ കഥ';ഇലവീഴാപൂഞ്ചിറ ട്രെയിലര്‍ ശ്രദ്ധ നേടുന്നു
ബിഗ് ബോസിലൂടെ സൂപ്പര്‍താരമായ ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് സിനിമയിലേക്ക്; സ്വാഗതം ചെയ്ത് മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം സീസണ് 4 ലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് സിനിമയിലേക്ക്. സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രശസ്ത നിര്‍മാതാവ് സന്തോഷ് ടി.കുരുവിളയുടെ എസ്.ടി.കെ. ഫ്രെയിംസ് നിര്‍മിക്കുന്ന ചിത്രത്തിലാണ് റോബിന് അഭിനയിക്കുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ : 14 ല്‍ ആണ് റോബിന് ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. റോബിന് രാധാകൃഷ്ണന് എല്ലാവിധ ആശംസകളും നേരുന്നതായി മോഹന്‍ലാല്‍ കുറിച്ചു.
ബിഗ് ബോസ് സീസണ് നാലിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥിയായിരുന്നു റോബിന്. നിരവധി ആരാധകരും താരത്തിനുണ്ടായിരുന്നു. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിഗ് ബോസില്‍ നിന്ന് റോബിനെ പുറത്താക്കുകയായിരുന്നു. ഫൈനലിലെത്തിയിരുന്നെങ്കില്‍ വിജയി ആകാന്‍ ഏറ്റവും സാധ്യതയുള്ള മത്സരാര്‍ഥിയും റോബിന് ആയിരുന്നു.