അമ്മ ക്ലബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെബി ഗണേഷ് കുമാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (15:49 IST)
അമ്മ ക്ലബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെബി ഗണേഷ് കുമാര്‍. താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ചാരിറ്റബില്‍ സൊസൈറ്റി എന്ന നിലയ്ക്കാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മോഹന്‍ലാല്‍ അത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദിലീപിന്റെ മാതൃക പിന്തുടര്‍ന്ന് വിജയ് ബാബു രാജിവയ്ക്കണമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടനയായ അമ്മ ശ്രദ്ധിക്കണമെന്നും വിഷയത്തെ ആദ്യം നിസാരവത്കരിച്ചതായും പെണ്‍കുട്ടി പറയുന്നതില്‍ ഇപ്പോള്‍ സത്യമുണ്ടെന്ന് തോന്നുന്നതായും ഗണേഷ് കുമാര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :