അനുബന്ധ വാര്‍ത്തകള്‍
- 'ചുരുളി' ആമസോണ്‍ പ്രൈമിലേക്ക് ? റിലീസ് വിവരങ്ങള്‍ പുറത്ത്
- ഒരു ദിവസം രണ്ട് ഒ.ടി.ടി റിലീസുകളുമായി കുഞ്ചാക്കോ ബോബന്, 'നിഴല്‍' ആമസോണ്‍ പ്രൈമിലും 'നായാട്ട്' നെറ്റ്ഫ്ലിക്സിലും !
- തിയേറ്ററിലെത്തി ആഴ്ചകള്‍ മാത്രം, പവന് കല്യാണിന്റെ വക്കീല്‍ സാബ് ആമസോണ്‍ പ്രൈമില്‍ !
- 'ദൃശ്യം 2' ആമസോണിലെത്തിയത് വന്‍ തുകയ്ക്ക്, കണക്കുകള്‍ പുറത്ത്
- മമ്മൂട്ടിയുടെ വിഷു സമ്മാനം,'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈമിലേക്ക് !
വിദ്യ ബാലന്റെ 'ഷെര്‍നി' ആമസോണ്‍ പ്രൈമിലേക്ക്, റിലീസ് ജൂണില്‍
വിദ്യ ബാലന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ഷെര്‍നി. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോറസ്റ്റ് ഓഫീസറായി നടി വേഷമിടുന്നതിനാല്‍ സിനിമ പ്രേമികളും പുതിയ പ്രതീക്ഷകളാണ്. ഷെര്‍നി ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.
ആമസോണ്‍ പ്രൈമിലൂടെയിണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ജൂണില്‍ റിലീസ് ചെയ്യും എന്നാണ് വിവരം.ന്യൂട്ടന്‍ എന്ന ചിത്രത്തിന് ശേഷം അമിത് മസുര്‍കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ശരത് സക്സേന മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.