ഒരു ദിവസം രണ്ട് ഒ.ടി.ടി റിലീസുകളുമായി കുഞ്ചാക്കോ ബോബന്‍, 'നിഴല്‍' ആമസോണ്‍ പ്രൈമിലും 'നായാട്ട്' നെറ്റ്ഫ്‌ലിക്‌സിലും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 മെയ് 2021 (12:32 IST)

നയന്‍താര-കുഞ്ചാക്കോബോബന്‍ ചിത്രം നിഴലിന് ഒ.ടി.ടി റിലീസ്. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം തന്നെ പ്രേക്ഷകരിലേക്ക് എത്തും. ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനകം തന്നെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. മെയ് ഒമ്പതിന് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിക്കും.

അതേസമയം കുഞ്ചാക്കോ ബോബന്‍- ജോജു ജോര്‍ജ് ചിത്രം മെയ് ഒമ്പതിന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. തൊട്ടടുത്ത ദിവസങ്ങളില്‍ തിയറ്ററുകളിലെത്തിയ ചിത്രങ്ങളാണ് നായാട്ടും നിഴലും. രണ്ടു ചിത്രങ്ങളും ഒരേ ദിവസം വ്യത്യസ്ത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :