പുഴു കാണണോ? നിങ്ങള്‍ വോഡഫോണ്‍-ഐഡിയ ഉപഭോക്താക്കള്‍ ആണെങ്കില്‍ വെറും 82 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ മതി

രേണുക വേണു| Last Modified വ്യാഴം, 12 മെയ് 2022 (08:51 IST)

മമ്മൂട്ടി-പാര്‍വതി തിരുവോത്ത് ജോഡികള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പുഴു' മേയ് 13 ന് റിലീസ് ചെയ്യും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് പുഴു വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ആയി എത്തുക. പുഴു കാണാന്‍ പ്രേക്ഷകര്‍ക്ക് കിടിലന്‍ ഒരു അവസരം ഒരുക്കുകയാണ് വോഡഫോണ്‍-ഐഡിയ. വെറും 82 രൂപ മുടക്കി റീചാര്‍ജ്ജ് ചെയ്താല്‍ സോണി ലിവ് 28 ദിവസത്തേക്ക് നിങ്ങള്‍ക്ക് ലഭിക്കുമെന്ന് വിഐ തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുന്നു. 82 രൂപയുടെ റീചാര്‍ജ്ജില്‍ 14 ദിവസം വാലിഡിറ്റിയുടെ നാല് ജിബി ഇന്റര്‍നെറ്റ് ഡാറ്റയും ലഭ്യമാണ്. അതായത് വെറും 82 രൂപയ്ക്ക് സോണി ലിവ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഒപ്പം നാല് ജിബി ഇന്റര്‍നെറ്റും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :