കാർത്തിക് സുബ്ബരാജല്ല, വിജയുടെ അവസാന ചിത്രം ഒരുക്കുക ആ സംവിധായകൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (20:16 IST)
ഏറെക്കാലത്ത് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് തമിഴ് സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനായി സിനിമയില്‍ നിന്നും താരം വിടവാങ്ങലും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രം കഴിഞ്ഞ ശേഷം മറ്റൊരു സിനിമയില്‍ കൂടി വിജയ് അഭിനയിക്കും. എന്നാല്‍ ഈ ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല.

കാര്‍ത്തിക് സുബ്ബറാജാകും ദളപതി 69 സംവിധാനം ചെയ്യുക എന്നാണ് ഇതുവരെ കേട്ടിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ എച്ച് വിനോദിന്റെ പേരാണ് വിജയ് ചിത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത്. ഗൗരവകരമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതില്‍ കഴിവ് തെളിയിച്ചിട്ടുള്ള സംവിധായകന്‍ വെട്രിമാരന്റെ പേരും വിജയുടെ അവസാന ചിത്രത്തിനോട് ചേര്‍ത്ത് വരുന്നുണ്ട്. വിജയുടെ അവസാന സംവിധാനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ വെട്രിമാരന്‍ തന്നെയാണെന്നാണ് സിനിമാപ്രേമികളുടെയും അഭിപ്രായം. ഇതിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :