സൗബിനൊപ്പം മഞ്ജുവാര്യര്‍, വെള്ളരിക്കാപട്ടണം ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (09:58 IST)

സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജുവാര്യര്‍-സൗബിന്‍ ചിത്രമാണ് വെള്ളരിക്കാപട്ടണം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, ഇടവേളബാബു, അഭിരാമി, വീണാനായര്‍, കോട്ടയം രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :