മാസ്സ് തന്നെ, മലയാളികളുടെ പ്രിയപ്പെട്ട നടനെ മനസ്സിലായോ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (14:23 IST)

സഹസംവിധായകനായി തുടങ്ങി മലയാള സിനിമയില്‍ തിരക്കുള്ള നടനായി മാറിയ ആളാണ് സൗബിന്‍ സാഹിര്‍.ഫാസില്‍, സിദ്ധിഖ് എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് നടന്‍. ലാല്‍ജോസിന്റെ മ്യാവൂ റിലീസിനായി കാത്തിരിക്കുന്ന സൗബിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

പറവ എന്ന ചിത്രത്തിനുശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' ഒരുങ്ങുകയാണ്.ദുല്‍ഖറിന്റെ വേറിട്ട ലുക്ക് ആണ് സിനിമയുടെ പ്രധാന ആകര്‍ഷണം.
പ്രേമം, ചാര്‍ലി, മഹേഷിന്റെ പ്രതികാരം, കലി,സുഡാനി ഫ്രം നൈജീരിയ,കുമ്പളങ്ങി നൈറ്റ്‌സ്,വൈറസ്,അമ്പിളി,ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25,ട്രാന്‍സ് തുടങ്ങി നിരവധി സിനിമകളിലെ സൗബിന്‍ വേഷങ്ങള്‍ നമ്മളെല്ലാം ആസ്വദിച്ചതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :