അനുബന്ധ വാര്‍ത്തകള്‍
- വെളുപ്പിന് 2 മണിക്കും ഫോൺ വിളിക്കാനാവുന്ന താരമാര്? ധ്രുവെന്ന് അനുപമ, പ്രണയത്തിലെന്ന് ഉറപ്പിച്ച് ആരാധകർ
- ഒടുവിൽ അത് സംഭവിക്കുന്നു, നായകന്മാരായി കമലും രജനിയും, വമ്പൻ അപ്ഡേറ്റ്!
- "മുസ്ലീംകൾ ഹിന്ദു പെണ്ണിനെ ബീഫ് കഴിപ്പിക്കുമോ? കള്ളകഥ"; കേരള സ്റ്റോറി 2 നെതിരെ രാഹുൽ ഈശ്വർ
- ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്
- "ബീഫ് മാത്രം കൊടുത്തത് കൊണ്ടാവും ആ കുട്ടി കഴിക്കാത്തത്, ഒരു പൊറോട്ട കൂടി കൊടുക്കൂ"; കേരള സ്റ്റോറി 2 ട്രെയ്ലറിന് ട്രോൾ മഴ
വേടന്റെ കല്യാണം 24 ന് തൃശൂരില്‍ വെച്ച്
നവമിയും വേടനും കഴിഞ്ഞ കുറേ നാളുകളായി പ്രണയത്തിലാണ്
Vedan and Navami Latha
റാപ്പര്‍ വേടന്റെ വിവാഹം ഫെബ്രുവരി 24 ന് തൃശൂരില്‍ വെച്ച് നടക്കും. യുവ എഴുത്തുകാരി നവമി ലതയാണ് വധു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കണ്ണൂര്‍ ധര്‍മശാലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റില്‍ വെച്ചാണ് വേടന്റെ വിവാഹക്കാര്യം ആദ്യം അറിയിച്ചത്.
നവമിയും വേടനും കഴിഞ്ഞ കുറേ നാളുകളായി പ്രണയത്തിലാണ്. വേടന് മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നവമിയും ഒപ്പമുണ്ടായിരുന്നു. ലളിതമായ ചടങ്ങുകളോടെ റജിസ്റ്റര്‍ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടനും അറിയിച്ചു.
2025ല്‍ വേടന് പുറത്തിറക്കിയ 'മോണലോവ' എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് വേടന് അന്ന് വെളിപ്പെടുത്തിയിരുന്നു. കാമുകിക്കുള്ള സമ്മാനമാണ് 'മോണലോവ' എന്നാണ് വേടന് പറഞ്ഞത്. കാമുകിയെ മോണലോവ അഗ്നിപര്‍വതത്തോട് ഉപമിച്ചാണ് വേടന് പാട്ട് എഴുതിയത്. ഗാനം സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം തീര്‍ത്തിരുന്നു.