ഇനി കേരളത്തിന് പുറത്തേക്ക്,യുഎഇ, ജിസിസി റിലീസ് പ്രഖ്യാപിച്ച് മാളികപ്പുറം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ജനുവരി 2023 (17:22 IST)
ഉണ്ണിമുകുന്ദന്റെയും കരിയറിലെ തന്നെ വലിയ വിജയമായി മാറുകയാണ് മാളികപ്പുറം.നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ പുറത്തും പ്രദര്‍ശനത്തിന് എത്തുകയാണ്.ജനുവരി 6 മുതലാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്യുക. ഇപ്പോഴിതാ ചിത്രത്തിന്റെ യുഎഇ, ജിസിസി റിലീസും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.
മാളികപ്പുറം ജനുവരി 5 നാണ് യുഎഇ, ജിസിസി റിലീസ്.നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :