2022ൽ മലയാളത്തിൽ ഇറങ്ങിയത് 235 സിനിമകൾ, കളക്ഷനിൽ മുന്നിൽ ഭീഷ്മപർവം, ചിത്രങ്ങളുടെ കളക്ഷൻ ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജനുവരി 2023 (19:53 IST)
കഴിഞ്ഞ വർഷം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി റിലീസ് ചെയ്തത് 235 മലയാള സിനിമകൾ. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഭീഷമപർവമാണ് കഴിഞ്ഞ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത്. ചിത്രം 85 കോടിക്കടുത്ത് കളക്ട് ചെയ്തു.

ജനുവരിയിൽ റിലീസ് ചെയ്ത വിനീത് ശ്രീനിവാസൻ്റെ പ്രണവ് ചിത്രമായ ഹൃദയമാണ് പോയ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. 54 കോടി രൂപ ചിത്രം കളക്റ്റ്
ചെയ്തു. പൃഥ്വിരാജിൻ്റെ ജനഗണമന, ബേസിൽ-ദർശന ചിത്രമായ ജയ ജയ ജയ ജയ ഹേയും 50
കോടി കളക്ഷൻ നേടിയ ചിത്രങ്ങളാണ്. മമ്മൂട്ടി ചിത്രമായ റോഷാക്ക്, സുരേഷ്ഗോപിയുടെ പാപ്പൻ,കുഞ്ചാക്കോ ബോബൻ ചിത്രം എന്നാ താൻ കേസ് കൊട്, കടുവ, പാൽത്തു ജാൻവർ എന്നിവയാണ് ഹിറ്റ് ചാർട്ടിലെ മറ്റ് ചിത്രങ്ങൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :