ഒടിയന് ശേഷം ബോളിവുഡ് ചിത്രവുമായി വിഎ ശ്രീകുമാർ, ചിത്രത്തിൽ മോഹൻലാലും രൺദീപ് ഹൂഡയും

അഭിറാം മനോഹർ| Last Modified ഞായര്‍, 29 ഓഗസ്റ്റ് 2021 (17:08 IST)
ഒടിയന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും രൺദീപ് ഹൂദയും പ്രധാനവേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ടുകൽ. മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രം ഹിന്ദിയിലായിരിക്കും ഒരുക്കുക എന്നാണ് പുറത്ത് വരുന്ന വാർത്ത.

ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കുമെന്നും അഭ്യൂഹമുണ്ട്. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹിന്ദിയിൽ അഭിനയിക്കുന്നത്.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :