വെറും അസിന്‍ അല്ല അസിന്‍ മേരി; തനി മലയാളി, കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോള്‍ പ്രായം വെറും 15

രേണുക വേണു| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (20:30 IST)

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അസിന്‍. കേരളത്തില്‍ ജനിച്ച അസിന്‍ മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 2001 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോള്‍ അസിന്റെ പ്രായം വെറും 15 മാത്രം ! അസിന്റെ ആദ്യ സിനിമയായിരുന്നു അത്. പിന്നീട് തമിഴിലും തെലുങ്കിലുമായി അസിന്‍ തിളങ്ങി.

അസിന്‍ തോട്ടുങ്കല്‍ എന്നാണ് താരത്തിന്റെ ആദ്യ പേര്. അസിന്‍ മേരി എന്ന പേര് കൂടി താരത്തിനുണ്ട്. മുത്തശ്ശിയുടെ ഓര്‍മയായി അസിന്റെ പിതാവാണ് മേരി എന്ന് വിളിച്ചു തുടങ്ങിയത്. എന്നാല്‍ പിന്നീട് അസിന്‍ എന്ന് തന്നെ എല്ലാവരും വിളിക്കാന്‍ തുടങ്ങിയതോടെ മേരി എന്ന പേര് മറന്നു. കലര്‍പ്പില്ലാത്തത്, പരിശുദ്ധമായത് എന്നൊക്കെയാണ് അസിന്‍ എന്ന പേരിന് അര്‍ത്ഥം.

ഭരതനാട്യം, കഥകളി എന്നിവയില്‍ പരിശീലനം തേടിയ താരമാണ് അസിന്‍. മോഡലിങ് രംഗത്തുനിന്നാണ് അസിന്‍ സിനിമയിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് തുടങ്ങി ആറ് ഭാഷകള്‍ അസിന്‍ സംസാരിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :