ഒറ്റ സിനിമയിലൂടെ നാഷണൽ ക്രഷ്, അനിമൽ റിലീസിന് ശേഷം ത്രിപ്തി ദിമ്രിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ 20 ലക്ഷത്തിന്റെ വർധന

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഡിസം‌ബര്‍ 2023 (09:10 IST)
രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ അനിമല്‍ വമ്പന്‍ വിജയം സ്വന്തമാക്കി ബോക്‌സോഫീസില്‍ സ്വപ്നതുല്യമായ പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 400 കോടി രൂപയോളമാണ് അനിമല്‍ സ്വന്തമാക്കിയത്. അനിമല്‍ വമ്പന്‍ ഹിറ്റായി മാറിയതോടെ ആരാധകര്‍ക്കിടയില്‍ തരംഗമായത് ചിത്രത്തിലെ സുപ്രധാനമായ ഒരു വേഷത്തിലെത്തിയ നടി തൃപ്തി ദിമ്രിയാണ്. നായിക രശ്മിക മന്ദാനയെ പോലും പിന്നിലാക്കികൊണ്ട് ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ് തൃപ്തി.

ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ 6 ലക്ഷത്തോളം അളുകള്‍ മാത്രമാണ് നടിയെ ഫോളോ ചെയ്തിരുന്നത്. എന്നാല്‍ അനിമല്‍ റിലീസിന് ശേഷം ഇത് 30 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. ഒരു സിനിമകൊണ്ട് 20 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് താരത്തിന് ഉണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളിലാണ് തൃപ്തി ദിമ്രിയുടെ ആരാധകര്‍ ഇത്രയും വര്‍ധിച്ചത്. മുന്‍പും മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അനിമലിലെ കഥാപാത്രമാണ് താരത്തിനെ ആരാധകരുടെ പ്രിയതാരമാക്കി മാറ്റിയത്. 2018ല്‍ റിലീസ് ചെയ്ത ലൈല മജ്‌നുവിലാണ് തൃപ്തി ആദ്യമായി നായികയാവുന്നത്. തുടര്‍ന്ന് ബുള്‍ബുള്‍, ഖാല എന്നീ സിനിമകളിലും താരം അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :