കേസുമായി ഉര്‍വശി കോടതിയില്‍,എല്ലാത്തിനും കാരണക്കാരന്‍ ഇന്ദ്രന്‍സ് ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (09:15 IST)
ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'. സിനിമയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

സിനിമയൊരു കോമഡി എന്റര്‍ടെയ്നറാണ്. ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഇന്ദ്രന്‍സ് പഴയപോലെ ചിരിപ്പിക്കാന്‍ എത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.

സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രജിന്‍ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് ആയിരുന്നു ചിത്രീകരണം നടന്നത്. കഥ: സനു കെ ചന്ദ്രന്‍.ഛായാഗ്രഹണം: സജിത്ത് പുരുഷന്‍. സംഗീതസംവിധാനം, പശ്ചാത്തല സംഗീതം:കൈലാസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :